Today: 22 Jun 2026 GMT   Tell Your Friend
Advertisements
സീഹൈം ~ ജുഗന്‍ഹൈം വിദേശകാര്യ ഉപദേശക സമിതി തിരഞ്ഞെടുപ്പ് : മലയാളി പ്രഭ മോഹന് ഉജ്ജ്വല വിജയം
ബര്‍ലിന്‍ : ജര്‍മ്മനിയിലെ ഹെസ്സെന്‍ സംസ്ഥാനത്തിലെ സീഹൈം~ജുഗന്‍ഹൈം (SeeheimJugenheim) മുനിസിപ്പാലിറ്റിയിലെ വിദേശകാര്യ ഉപദേശക സമിതിയിലേക്ക് (Auslaenderbeirat) നടന്ന തിരഞ്ഞെടുപ്പില്‍ മലയാളിയായ പ്രഭ മോഹന് ഉജ്ജ്വല വിജയം. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 22.21 ശതമാനം വോട്ടുകള്‍ നേടി, തിരഞ്ഞെടുക്കപ്പെട്ട ഏഴ് അംഗങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.

കമ്പ്യൂട്ടര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നതിനൊപ്പം വര്‍ഷങ്ങളായി പ്രദേശത്തെ വിവിധ സാമൂഹിക ~ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി ഇടപെടുന്ന വ്യക്തിയെന്ന നിലയില്‍ പ്രാദേശിക സമൂഹത്തിനിടയില്‍ പ്രഭ മോഹന്‍ നേടിയെടുത്ത വലിയ വിശ്വാസത്തിന്റെയും ജനപ്രീതിയുടെയും തെളിവാണ് ഈ വിജയം.

മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍: സീഹൈം~ജുഗന്‍ഹൈം ഇന്റഗ്രേഷന്‍ കമ്മീഷന്‍ (Integrationskommission) മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ സാംസ്കാരിക വിനിമയത്തിനും സാമൂഹിക ഐക്യത്തിനുമായി അദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

സ്റേററ്റ് ഇന്റര്‍നാഷണല്‍ സ്കൂള്‍ സീഹൈം~ജുഗന്‍ഹൈം (SISS) ഫ്രണ്ട്സ് അസോസിയേഷന്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണായും, സ്കൂള്‍ പേരന്റ്സ് അസോസിയേഷന്‍ കോ~ ചെയര്‍പേഴ്സണായും പ്രവര്‍ത്തിക്കുന്നു.

പ്രാദേശിക സ്പോര്‍ട്സ് ക്ളബ്ബായ എസ്.ജി മാല്‍ച്ചന്റെ (SG Malchen) ബോര്‍ഡ് മെമ്പറായും സേവനമനുഷ്ഠിക്കുന്നു. ദീപയാണ് ഭാര്യ. മക്കള്‍:അനന്തു( വോയ്സ് കിഡ്സ് സെമിഫൈനലിസ്ററ), അമ്മു.

വൈവിധ്യമാര്‍ന്ന സാംസ്കാരിക പശ്ചാത്തലമുള്ള ജനങ്ങളെ ഏകോപിപ്പിക്കുന്നതിനും വിദേശികളുടെ പ്രശ്നങ്ങള്‍ കൃത്യമായി അധികാരികളിലെത്തിക്കുന്നതിനും പ്രഭ മോഹന്റെ ഈ വിജയം മലയാളി സമൂഹത്തിന് വലിയ കരുത്താകും.
- dated 23 Mar 2026


Comments:
Keywords: Germany - Otta Nottathil - auslaenderbeirats_wahl_Seeheim_Jugenheim_hessen_march_2026 Germany - Otta Nottathil - auslaenderbeirats_wahl_Seeheim_Jugenheim_hessen_march_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജര്‍മ്മനിയില്‍ മെഗാസ്ററാര്‍ മോഹന്‍ലാല്‍ ഷോ "ബിയോണ്ട് ദ സ്ക്രീന്‍" ജൂണ്‍ 26 ന് ; ടിക്കറ്റ് വില്‍പന ആരംഭിച്ചു
തുടര്‍ന്നു വായിക്കുക
ജര്‍മ്മന്‍ പാസ്പോര്‍ട്ടിനായി വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ്; വെറും 11 യൂറോയ്ക്ക് ബി1 സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയ്ക്ക് Recent or Hot News

ജര്‍മ്മനിയില്‍ പൗരത്വം (German Citizenship) നേടുന്നതിനായി ചിലര്‍ നടത്തുന്ന വ്യാജ ഭാഷാ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പുകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നത് ഇവിടെ നേരെ ചൊവ്വെ പഠിച്ച് പരീക്ഷയെഴുതി പാസായി ജര്‍മന്‍ പൗരത്വം നേടുന്നവര്‍ക്ക് ഒരു വെല്ലുവിളി തുടര്‍ന്നു വായിക്കുക
ജര്‍മനിയില്‍ 3 ആഴ്ച ഒരുമിച്ച് ലീവ് എടുക്കാമോ ; വിഡിയോ വാര്‍ത്ത ; ജൂണ്‍ 21, 2026 Recent or Hot News
തുടര്‍ന്നു വായിക്കുക
അഭിമുഖം :സഹായ മെത്രാന്‍ ജോഷി പൊട്ടയ്ക്കല്‍ ; മൈന്‍സ് രൂപത, ജര്‍മനി , വിഡിയോ വാര്‍ത്ത Recent or Hot News